Wednesday, February 23, 2011

പതിവ്രത



മഴ നിന്നെ തൊട്ടുവോ ?
അവന്‍ ചോദിച്ചു
"ഒരു തുള്ളി മഴ" യെന്ന്  ഞാന്‍‍ മൊഴിഞ്ഞു .
മഴയില്‍ നനഞ്ഞു കുതിര്‍ന്ന ,
അവന്‍
ഞാന്‍പതിവ്രതയല്ലെന്ന് പറഞ്ഞു  .


തിളക്കം

 

ജീവനേ........
നീ എണ്ണുന്ന നോട്ടുകെട്ടുകള്‍ ,
നിന്റെ കണ്ണുകള്ക്ക്തിളക്ക മേകുമ്പോള്‍‍,
ഒരു നാളും കണ്ടിരുന്നില്ല 
 നീ
അരികിലിരുന്നോരെന്കണ്ണിലെ,

പ്രണയത്തിളക്കങ്ങള്‍  ‍. 


Monday, February 21, 2011

ലജ്ജ

അവള്‍  
കാട്ടാളന്‍ പിഴുതെറിഞ്ഞ  തുളസി
പാളങ്ങളില്പോലിഞ്ഞവള്‍ 
എന്തിനവള്‍  ലജ്ജിക്കണം?
ലജ്ജിക്കുക നമ്മളേവരും 

  




ഫോളോവേഴ്സ്

അവള്‍‍ 
എന്‍റെ സഹയാത്രിക.
എനിക്ക് പിന്പേ നടന്നവര്ക്ക്,
 അവള്‍വഴികാട്ടി.
അവള്‍ക്കു മുന്പേ  നടക്കുന്നവര്‍ ,‍  
എനിക്കും  വഴികാട്ടികളായെങ്കില്‍.......






കണ്ണാടി




എന്‍  പ്രിയനേ...
നിനക്ക് ഞാന്കണ്ണാടിയാകട്ടെയോ?
 ളച്ചിടരുതെന്നെ നീ, 
മുഖം നോക്കുവാന്‍,  
നിന്‍ ഹൃദയ ഭിത്തിയില്‍,
 പ്രണയമാകും  ആണിയാല്‍.